Monday, February 15, 2016

മഴവില്ലിൻ നിറം തീർത്ത ഓർമ്മകൾ..
കണ്ണീരിൻ  ഉപ്പു ഗന്ധമുള്ള കാർമേഘങ്ങൾ..
മറവിയുടെ ഭാണ്ഡകെട്ടിലേക്ക് ചേക്കേറുമ്പോൾ
പഠിപ്പിച്ച അധ്യാപകരും, കൂട്ടുകാർ എന്ന് സാക്ഷ്യപെടുത്തുന്നവരെല്ലാം മറവിയുടെ മാന്ത്രികചെപ്പിലേക്ക് കൂട് കൂട്ടുമ്പോൾ
എനിക്ക് ഭയമില്ല, വെറും ഒരു നിസ്വനം മാത്രം..
ഇവരെല്ലാം ഒരിക്കൽ എനിക്ക് പ്രിയപെട്ടവർ ആയിരുന്നെങ്കിൽ...
എന്തെ ഞാൻ അവരെ അറിയുന്നില്ല??
പ്രായത്തിന്റെ അധിനിവേശമെന്നു ഓർത്തു ഞാൻ ആശ്വസിക്കവേ
ഒരു ഞെട്ടലോടെ ഞാൻ ചോദിച്ചു പോകുന്നു,
ഇന്ന് എന്റേത് എന്ന് ഞാൻ വിശ്വസിക്കുന്ന ലോകവും വീഴുമോ ആ മരണചുഴിയിൽ???